മഞ്ചേരി:  ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം മാറുന്ന നൂതന സംവിധാനങ്ങള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു വെല്ലുവിളി തീര്‍ക്കുമ്പോള്‍ യൂസ്ഡ് മൊബൈലുകള്‍ക്കു പരമാവധി സേവനം ഉറപ്പാക്കി വീ ഫിക്‌സ് മൊബൈല്‍ ആന്റ് ആക്‌സസറീസ് സെയില്‍സ് സെന്റര്‍ മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീ ഫിക്‌സിന്റെ പുതിയ ഷോറൂം മഞ്ചേരി പാണ്ടിക്കാട് റോഡിൽ പുതിയ ബസ്റ്റാന്റിന് സമീപമാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പാണ്ടിക്കാട് റോഡില്‍ വീ മാര്‍ട്ടിനു എതിര്‍ വശത്ത് ആരംഭിച്ച വീ ഫിക്‌സ് മൊബൈല്‍ ആന്റ് ആക്‌സസറീസ് സെയില്‍സ് മള്‍ട്ടി ബ്രാന്‍ഡ് സര്‍വ്വീസ് സെന്റര്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ മഞ്ചേരിക്കു സമര്‍പ്പിച്ചു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, പയ്യനാട് ഹാഷിം തങ്ങള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹമീദ് കുരിക്കള്‍, ട്രഷറര്‍ ചമയം സക്കീര്‍, വീ ഫിക്‌സ് മാനേജിംഗ് ഡയറക്ടര്‍മാരായ ഉസ്മാന്‍ പന്തപ്പിലാക്കല്‍, ഇ. അസ്‌ക്കര്‍, രാഷ്ട്രീയ സാമൂഹ്യ വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണ്‍ സേവന രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പ്യമുള്ള വീ ഫിക്‌സ് ഒട്ടേറെ സേവനങ്ങളുമായാണ് പുതിയ ഷോറൂം മഞ്ചേരിയില്‍ ആരംഭിച്ചത്. സാംസങ്, ആപ്പിള്‍, ഐ ഫോണ്‍, നോക്കിയ, ഓപ്പോ, വിവോ, എം.ഐ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ വന്‍ സ്വീകാര്യതയുള്ള എല്ലാ കമ്പനികളുടേയും ഫോണുകള്‍ക്ക് വീ ഫിക്‌സില്‍ സര്‍വ്വീസ് ഉറപ്പാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന സേവനങ്ങളും വീ ഫിക്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.