സ്വർണ വിലയിൽ വൻ ഇടിവ്​. ഒറ്റ ദിവസം കൊണ്ട്  പവൻെറ വില 1200 രൂപയാണ്​ കുറഞ്ഞത്​. 30,600 രൂപയാണ് ഒരു പവൻെറ വില​. ഗ്രാമിന്​ 150 രൂപ കുറഞ്ഞ്​ 3825 രൂപയായി.ഓഹരി വിപണിയുടെ തകർച്ചക്ക്​ പിന്നാലെയാണ് സ്വർണ്ണത്തിനും വില കുറഞ്ഞിരിക്കുന്നത്.  മാർച്ച്​ ഒമ്പതിന്​ ഏക്കാലത്തെയും റെക്കോർഡ്​ നിലവാരമായ 32,320 രൂപയിൽ​ സ്വർണ വിലയെത്തിയിരുന്നു. ഈ നിലവാരത്തിൽ നിന്നാണ്​ സ്വർണം വൻ ഇടിവ്​ രേഖപ്പെടുത്തിയത്​. ആഗോള വിപണിയിൽ സ്​പോട്ട്​ ഗോൾഡ്​ വില 1.3 ശതമാനം ഇടിഞ്ഞു. ഔൺസിന്​ 1,555.42 ഡോളറായാണ്​ താഴ്​ന്നത്​. ഇതോടെ ഈയാഴ്​ച മാത്രം ആഗോളവിപണിയിൽ സ്വർണവില ഏഴ്​ ശതമാനം കുറഞ്ഞു.ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.ഇനിയും വിലയിടിയുമെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ട്.

എണ്ണവില ഇടിയുന്ന സാഹചര്യത്തില്‍ സ്വർണ്ണ വില വീണ്ടും കൂടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സ്വർണ്ണത്തിന്റെ വിലയിടിവ് പ്രതീക്ഷകൾ തെറ്റിച്ചിരിക്കുകയാണ്.