മഞ്ചേരി: കായിക മേഖലയെ വിസ്മയിപ്പിക്കുന്ന കലവറയുമായി സ്‌പോര്‍ട്‌സ് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കായികപ്പെരുമ ഏറെയുള്ള മഞ്ചേരിക്ക് കളിയാവേശത്തിനു ആധുനിക ഭാവം പകര്‍ന്നാണ് സ്‌പോര്‍ട്‌സ് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കളിയിഷ്ടപ്പെടുന്നവര്‍ക്കും എല്ലാ വിധ കളിയിനങ്ങള്‍ക്കും ആവശ്യമായ സാമഗ്രികളുടെ അത്ഭുത കലവറയാണ് സ്‌പോര്‍ട്‌സ് സിറ്റി.
പാണ്ടിക്കാട് റോഡില്‍ പഴയ ബസ്റ്റാന്റിനെതിര്‍വശത്തായി പ്രവര്‍ത്തനമാരംഭിച്ച സ്‌പോര്‍ട്‌സ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ മഞ്ചേരിക്കു സമര്‍പ്പിച്ചു.
മഞ്ചേരി ടൗണ്‍ ഹിക്കമിയ്യ മസ്ജിദ് ഇമാം മുഹമ്മദ് ഷരീഫ് നിസാമി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ജാഫര്‍ മാനു, മാനേജര്‍ ലത്തീഫ്, ജംഷീദ് തുടങ്ങിയ അണിയറ പ്രവര്‍ത്തകരും സാമൂഹ്യ, വ്യാപാര, കായിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ആധുനികവും ഗുണനിലവാരമുള്ളതുമായ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്ക്  സ്‌പോര്‍ട്‌സ് സിറ്റിയിൽ ലഭ്യമാവും. 200 രൂപക്കു മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ആദ്യ നൂറു ഉപഭോക്താക്കള്‍ക്ക് സ്‌പോര്‍ട്‌സ് സിറ്റി ഉദ്ഘാടന ഉപഹാരമായി ജേഴ്‌സി സൗജന്യമായി നല്‍കുന്നുണ്ടെന്നും ഓര്‍ഡര്‍ നല്‍കി ഒരു ദിവസത്തിനകം ജേഴ്‌സി പ്രിന്റിംഗ് പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്കു നല്‍കുന്ന മഞ്ചേരിയിലെ ഏക സ്ഥാപനമാണ് സ്‌പോര്‍ട്‌സ് സിറ്റിയെന്നും മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു.

കായിക രംഗത്ത് ഇരുപതു വര്‍ഷത്തെ സേവന പാരമ്പര്യവുമായെത്തിയ സ്‌പോര്‍ട്‌സ് സിറ്റി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഏതുല്‍പ്പന്നവും ഉടന്‍തന്നെ ലഭ്യമാക്കുമെന്ന് മാനേജര്‍ ലത്തീഫ് പറഞ്ഞു. വിശാലമായ ഷോറൂമില്‍ ആവശ്യമുള്ള സാധനങ്ങള്‍ നിലവാരമുറപ്പാക്കി തിരഞ്ഞെടുക്കാനുള്ള സംവിധാനവും പരിചയസമ്പന്നരായ ജീവനക്കാരും സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.