സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു പവന് 32000 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്.കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് സ്വര്‍ണവില വർദ്ധിച്ചത്.കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് കാരണം. ജനുവരിയില്‍ 30,400 രൂപയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഫെബ്രുവരിയില്‍ 32,000 രൂപയില്‍ വരെ സ്വര്‍ണ വില എത്തുകയും ചെയ്തിരുന്നു.