ജീവിതം സുഖദായകവും ആകര്‍ഷകവുമാകാന്‍ സൗന്ദര്യവും ആരോഗ്യവും ഇഴചേരണം. ആരോഗ്യകരമായ സൗന്ദര്യ സൃഷ്ടിയിലൂടെ മഞ്ചേരിക്കു അഴകു ചാര്‍ത്തുകയാണ് സ്‌മേരാസ് ബട്ടര്‍ഫ്‌ളൈ സ്റ്റുഡിയോ. പോയകാലങ്ങളിലെല്ലാം സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കു നിറവായിരുന്ന ബട്ടര്‍ഫ്‌ളൈ ഹെല്‍ത്ത് കെയര്‍ ആന്റ് ബ്യൂട്ടി പാര്‍ലര്‍ പുതുഭാവത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ആധുനിക ജീവിതത്തില്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുകയാണ്. ബാഹ്യ സൗന്ദര്യത്തിലുപരി ആരോഗ്യദായകമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കു ആഗോളതലത്തില്‍ പുതു തലമുറ ഊന്നല്‍ നല്‍കുമ്പോള്‍ പോയ പതിറ്റാണ്ടില്‍ മഞ്ചേരിയുടെ സൗന്ദര്യ ചിന്തകളുടെ പ്രതീകമായിരുന്ന ബട്ടര്‍ഫ്‌ളൈ ഹെല്‍ത്ത് കെയര്‍ ആന്റ് ബ്യൂട്ടി പാര്‍ലര്‍ ഇനി ആധുനിക ഭാവത്തിലേക്ക്. മലപ്പുറം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളേജിനെതിര്‍വശത്ത് അത്യാധുനിക ലേഡീസ് സ്റ്റുഡിയോയുമായി സ്‌മേരാസ് ബട്ടര്‍ഫ്‌ളൈ നഗരത്തിന്റെ ആധുനിക ചിന്തകള്‍ക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു.
സ്ത്രീകളുടെ ആരോഗ്യ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കു പൂര്‍ണതയേകുന്ന സ്‌മേരാസ് ബട്ടര്‍ഫ്‌ളൈക്കു പ്രത്യേകതകള്‍ ഏറെയാണ്. പ്രകൃതിയോടിണങ്ങുന്ന സൗന്ദര്യ വസ്തുക്കള്‍ക്കു പ്രാമുഖ്യം നല്‍കി ദാഹ കാന്തിയും മുഖ സൗന്ദര്യവും നിലനിര്‍ത്തുന്ന ആധുനികവും ശാസ്ത്രീയവുമായ രീതിയാണ് ഇവിടെ അനുവര്‍ത്തുക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിനൊപ്പം മെയ്ക്കപ്പിന്റെ അനന്ത സാധ്യതകളും സ്‌മേരാസ് ബട്ടര്‍ഫ്‌ളൈ ലേഡീസ് സ്റ്റുഡിയോയില്‍ പരിചയപ്പെടാം.

ഇതുവരെ അനുഭവിച്ചറിഞ്ഞതല്ല സൗന്ദര്യ വര്‍ധക രംഗത്തെ വൈവിധ്യങ്ങള്‍. അറിയാനുണ്ട് ഇനിയുമേറെയെന്നു സ്‌മേരാസ് ബട്ടര്‍ഫ്‌ളൈ മഞ്ചേരിക്കു മുന്നില്‍ അനുഭവ സാക്ഷ്യമായി അവതരിപ്പിക്കുന്നു. സ്ത്രീകള്‍ക്കു മാത്രമായുള്ള ജിം സൗകര്യം, ഡിസൈനിംഗിലും സ്റ്റിച്ചിംഗിലുമുള്ള വൈദഗ്ധ്യം വെളിവാക്കുന്ന ആധുനിക കലാകാരന്മാരുടെ സേവനം.എയ്‌റോബിക്‌സ്, സുമ്പ  തുടങ്ങി ആരോഗ്യദായകമായ സൗന്ദര്യത്തിന്റെ പൂര്‍ണതയിലേക്കുള്ള വഴികാട്ടിയാവുന്നു സ്ത്രീകള്‍ക്കു മാത്രമായുളള ഈ സവിശേഷ സൗന്ദര്യ കേന്ദ്രം…..

 

സിനിമ രംഗത്തും ആരോഗ്യ പരിചരണ രംഗത്തും പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ പരിപൂര്‍ണ പിന്തുണയും സേവനവും മേല്‍നോട്ടവുമാണ് സ്‌മേരാസ് ബട്ടര്‍ഫ്‌ളൈയുടെ മുഖമുദ്ര. ദീര്‍ഘകാലമായി സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന സബിത സാവരിയയും ഇനി സ്‌മേരാസ് ബട്ടര്‍ഫളൈയുടെ ഭാഗമാണ്…. ദിനേനെ കാണുന്ന സൗന്ദര്യ ചിന്തകള്‍ക്കതീതമായി മഞ്ചേരിയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പുതുകൂട്ടായ്മ മാറ്റിയെഴുതുന്നു.

സ്ഥിരം സന്ദര്‍ശകര്‍ക്കുപരി ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാര്‍ക്കും പ്രത്യേക പരിശീലനം ഉറപ്പാക്കുന്നു സ്‌മേര ബട്ടര്‍ഫ്‌ളൈ.ആധുനികത ഉള്‍ക്കൊണ്ട കര്‍മ്മ രംഗത്തു പുതുമ പരിശീലിക്കാന്‍ ഈ പഠന സംവിധാനം വഴികാട്ടിയാവുന്നു.സബിദ സവാരിയക്കൊപ്പം പ്രൊഫഷണല്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്യാം ഭാസിയും ഈ നവീന സംരംഭത്തിനൊപ്പം കൈ കോര്‍ക്കുന്നു.

സൗന്ദര്യത്തിന്റെ അനന്ത സാധ്യതകള്‍ ഇഴചേരുന്ന സ്‌മേരാസ് ബട്ടര്‍ഫ്‌ളൈ ലേഡീസ് സ്റ്റുഡിയോ വ്യത്യസ്ത അനുഭവമാണ് പകരുന്നത്. മാനേജിംഗ് ഡയറക്ടര്‍മാരായ സ്‌മേര, ബിജു നന്തിലത്ത്, സബിത സാവരിയ, മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്യാം ഭാസി, മോഡല്‍ അഷ്ടമി ഷീബ, റിട്ട. ഡി.ഇ.ഒ. തീതാഭായ്, സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗോര്‍ഡില്‍ വിമല്‍, സ്‌മേരാസ് ബട്ടര്‍ഫ്‌ളൈയുടെ അണിയറ ശില്‍പികള്‍, സാമൂഹ്യ-വ്യാപാര രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.