മഞ്ചേരി: സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  ഹിന്ദു(ഒ.ബി.സി), ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും സ്വയം തൊഴില്‍ തുടങ്ങുന്നതിനും ഓട്ടോറിക്ഷ, മറ്റു ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മലപ്പുറം മുണ്ടു പറമ്പിലുള്ള ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483-2734114, 2734115.