മഞ്ചേരി:  നിര്‍മ്മാണ രംഗത്ത് മഞ്ചേരിയിലെ ശക്തമായ സാനിധ്യമായ കുരിക്കള്‍ ബ്രിക്‌സ് പ്രവര്‍ത്തന പഥത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ നിറവില്‍ . ഇരുപതാം  വാര്‍ഷികത്തോടനുബന്ധിച്ച് കുരിക്കള്‍ ബ്രിക്‌സിന്റെ ആധുനിക ഫാക്ടറി മഞ്ചേരി മാലാംകുളം ചെങ്ങണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചു നിര്‍മ്മിക്കുന്ന ഹോളോ ബ്രിക്കുകളും ഇന്റര്‍ ലോക്കുകളും ഇനി നിര്‍മ്മാണ മേഖലക്കു പുത്തനുണര്‍വ്വു നല്‍കും.ഹോളോ ബ്രിക്സ് ഫാക്ടറി നിര്‍മ്മാണ രംഗത്തെ പ്രമുഖന്‍ നിര്‍മ്മാണ്‍ മുഹമ്മദലി മഞ്ചേരിക്കു സമര്‍പ്പിച്ചു. ഡി-ഹോംസ് മാനേജിംഗ് ഡയറക്ടര്‍ എന്‍വര്‍, എസ്.ആര്‍ പമ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.സി. അഷ്‌റഫ് എന്ന ബാപ്പുട്ടി എന്നിവര്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കി ആദ്യ വില്‍പ്പനയും നിര്‍മ്മാണ്‍ മുഹമ്മദലി നിര്‍വ്വഹിച്ചു. കാലത്തിനനുസൃതമായി നിര്‍മ്മാണ സാമഗ്രികള്‍ വിപണിയിലെത്തിക്കുന്ന കുരിക്കള്‍ ബ്രിക്‌സിന്റെ ഇടപെടല്‍ നിര്‍മ്മാണ മേഖലക്കു ഉണര്‍വ്വു പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കുരിക്കള്‍ ബ്രിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഉണ്ണിമുഹമ്മദ് എന്ന ബാപ്പുട്ടി, അസൈന്‍ കാരാട്, നസിറുദ്ദീന്‍ ആലുങ്ങല്‍, അവുലന്‍ അബ്ദുള്ള, ബഷീര്‍ മാസ്റ്റര്‍, തുറക്കല്‍ കുഞ്ഞിമാന്‍, എ.കെ. ഫിറോസ്, മുഹമ്മദലി മാസ്റ്റര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ വ്യാപാര നിര്‍മ്മാണ രംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രമുഖ നിര്‍മ്മാണ കമ്പനികളുമായ നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കുരിക്കള്‍ ബ്രിക്‌സ് ആത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഹോളോ ബ്രിക്കുകളും ഇന്റര്‍ ലോക്കുകളുമാണ് ഇനി ആവശ്യക്കാരിലെത്തിക്കുക. നൂതന സൗകര്യങ്ങളോടെ ഒരുക്കിയ ഫാക്ടറിയില്‍ നിന്ന് എല്ലാത്തരം നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ശക്തവും ഗുണമേന്മയുള്ളതുമായ ഹോളോബ്രിക്‌സുകളും വിവിധ ഡിസൈനുകളിലുള്ള മനോഹരവും മികച്ച നിലവാരത്തിലുള്ളതുമായ ഇന്റര്‍ലോക്ക് ബ്രിക്കുകളും നേരിട്ടു വിപണിയിലെത്തും. റോഡുകള്‍ക്കും പെട്രോള്‍ പമ്പുകളും പ്രത്യേകം ഡിസൈന്‍ ചെയ്ത ഇന്റര്‍ലോക്ക് ബ്രിക്കുകള്‍ ഇവിടെ ലഭ്യമാണ്. റോഡു നിര്‍മ്മാണത്തിനു ടാറിനു പകരംവെയ്ക്കാനുതകുന്ന ബ്രിക്കുകള്‍ അനുഭവിച്ചറിയാത്ത മാറ്റത്തിനാണ് അരങ്ങൊരുക്കുന്നത്. വാഹനങ്ങളും എണ്ണവും പ്രതലം വഹിക്കേണ്ട ഭാരവും കണക്കിലെടുത്ത് റോഡുകള്‍ക്കുള്ള ബ്രിക്കുകള്‍ ശാസ്ത്രീയമായിത്തന്നെ കുരിക്കള്‍ ബ്രിക്‌സിന്റെ ഫാക്ടറിയില്‍ രൂപം കൊള്ളുന്നു. ഇനി എല്ലാ വീട്ടിലും ഇന്റര്‍ലോക്ക് എന്ന നൂതന പദ്ധതിക്കും കുരിക്കള്‍ ബ്രിക്‌സ് തുടക്കംകുറിച്ചു. 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പലിശയില്ലാതെ തവണ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്കു ഇന്റര്‍ലോക്ക് ബ്രിക്കുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയത്തിലൂടെ വിപണിയിലെ ശക്തമായ സാന്നിധ്യമായ കുരിക്കള്‍ ബ്രിക്‌സിന്റെ പ്രധാന സവിശേഷത പ്രഗത്ഭരായ തൊഴിലാളികളുടെ കൂട്ടായ്മയാണ്. പ്ലാനിംഗ് മുതല്‍ പരിചയസമ്പന്നരായ വിദഗ്ധരുടെ മേല്‍നോട്ടം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രിക്കുകളുടെ ഗുണമേന്‍മ ഉറപ്പാക്കുന്നു. മിതമായ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ സ്വന്തമാക്കി ഓരോ നിര്‍മ്മിതികളും കെട്ടുറപ്പുള്ളതാക്കുക എന്ന ലക്ഷ്യമാണ് 20-ാം വാര്‍ഷിക വേളയില്‍ കുരിക്കള്‍ ബ്രിക്‌സ് സാര്‍ഥകമാക്കുന്നത്.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക :
+91 9447106051
+91 9946106059