മലപ്പുറം ;  വ്യത്യസ്ഥ കഴിവുകളുള്ള മികവുറ്റ കലാകാരനാണ് അബ്ദുല്ല കരുവാരക്കുണ്ട് എന്ന് പി ഉബൈദുല്ല എം എല്‍ എ . മാപ്പിള കലകള്‍ , വെസ്‌റ്റേണ്‍ മ്യൂസിക് , ഇറാന്‍ സംഗീതം , അറബിക് സംഗീതം തുടങ്ങി ഒട്ടേറെ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയാണ് അബ്ദുല്ല കരുവാരക്കുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ് നേടിയ അബ്ദുല്ല കരുവാരക്കുണ്ടിന്  ഇമാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  സ്വീകരണചടങ്ങ് ഉല്‍ഘാടനം ചെയ്ത് സ0സാരിക്കുകയായിരുന്നു എ0എല്‍എ . അബ്ദുല്ല കരുവാരക്കുണ്ടിനുള്ള ഇമാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ ഉപഹാരം എം എല്‍ എ നല്‍കി .
ചടങ്ങില്‍ ഇമാം മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ എന്‍ എ ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു , ഇമാം സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് ഹംസമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി , മെക്ക സംസ്ഥാന സെക്രട്ടറി എം എം നൂറുദ്ദീന്‍ മാസ്റ്റര്‍ , ഇമാം സംസ്ഥാന കമ്മിറ്റി അംഗം ടി മുഹമ്മദലി മാസ്റ്റര്‍ ,  പി കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ (സമസ്ത എംപ്ലോയീസ് യൂനിയന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട്) ,  ഹംസ സുല്ലമി കാരക്കുന്ന് (കെ എന്‍ എം മലപ്പുറം0 ജില്ല ജോ:സെക്രട്ടറി)  , അല്‍ബുഷ്‌റ എക്‌സി:എഡിറ്റര്‍ ടി ഷാക്കിര്‍ , ഇമാം സംസ്ഥാന വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ കുരുവമ്പലം , ഇമാം ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദ് മാസ്റ്റര്‍, വി പി അബ്ദുല്‍ അസീസ് ,സിഎം ഇബ്‌റാഹീം , ഒ പി ഹഫൂര്‍ , എന്‍ എ കരീം മാസ്റ്റര്‍  , മുഹമ്മദ് മൂസ അല്‍ഖ4ളി തുടങ്ങിയവര്‍ പ്രസ0ഗിച്ചു .സികെ അബ്ദുസ്സലാം ഫാറൂഖി ഖുര്‍ആന്‍ സന്ദേശം നല്‍കി , ഇമാം ജില്ലാ സെക്രട്ടറി കുഞ്ഞയമു സി ടി സ്വഗതവും എം വീരാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Advertisement