മഞ്ചേരി: അധ്യാപകൻ സംവിധാനം ചെയ്ത് വിദ്യാർഥിനി അഭിനയിച്ച് സ്കൂൾ ലൊക്കേഷനിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം മഞ്ചേരി ഇന്ത്യൻ മാളിൽ പ്രദർശിപ്പിക്കുന്നു.വൈകിട്ട് 4 മുതൽ 8 വരെയായി 5 തവണയായാണ് പ്രദർശനം.

മങ്കട പള്ളിപ്പുറം ഗവ.യു.പി.സ്കൂൾ അധ്യാപകൻ സലിം. ടി. പെരിമ്പലം നിർമിച്ചതാണ് ‘മലാല വീപ്സ്, കൊറോണ ഗോ ‘ എന്ന 20 മിനിട്ട് സിനിമ .

കൊറോണക്കാലത്ത് അടഞ്ഞുകിടക്കുന്ന വിദ്യാലയത്തിലെത്തുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളാണ് ഇതിവൃത്തം. ഏഴാം ക്ലാസ് വിദ്യാർഥിനി വിസ്മയ കെ മലാലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

 

 

Advertisement