മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ 1921ലെ മലബാര്‍ സമര ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 100 ലഘുഭാഷണ പരമ്പര യൂട്യൂബ് ചാനലായ വൈദ്യര്‍ ടി.വിയില്‍ (vaidyartv) ആരംഭിച്ചു. മലബാര്‍ സമരവും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലും എന്ന വിഷയത്തില്‍ ഡോ.ഹുസൈന്‍ രണ്ടത്താണിയും മലബാര്‍ സമരം കമ്പളത്ത് ഗോവിന്ദന്‍ നായരുടെ പാട്ടില്‍ എന്ന വിഷയത്തില്‍ ടി.കെ ഹംസയും പ്രഭാഷണം നടത്തി. കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ച ഏറനാടിന്‍ ധീരമക്കള്‍ എന്ന ഗാനം സ്വാതിബാലകൃഷ്ണന്‍ ആലപിച്ചു. മലബാര്‍ സമരത്തിന്റെ പാട്ടു മുദ്രകള്‍ ഫൈസല്‍ എളേറ്റില്‍ അവതരിപ്പിക്കും. അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 20 വരെ ലഘുഭാഷണ പരമ്പര തുടരുമെന്ന് സെക്രട്ടറി റസാഖ് പയമ്പറോട്ട് അറിയിച്ചു.
Advertisement