കവിത
തസ്‌നി

കൗതുകം കൊണ്ട് അരുതുകൾ
ചെയ്യാൻ കൊതിക്കുന്ന തിടുക്കമായിരുന്നു എന്റെ ബാല്യം

നിനവുകൾ കൊണ്ട് കൊട്ടാരം പണിയുന്ന ആലസ്യമായിരുന്നു എൻ കൗമാരം
ഉയരെ പറക്കുന്ന ലോകത്തെ
എത്തിപ്പിടിക്കാനുള്ള പാച്ചിലായിരുന്നു എൻ യവ്വനം

ഇതളുകൾ കൊഴിയുമ്പോൾ
താളുകൾ മറിയുമ്പോൾ ഏറെ
പഴികേട്ടടയുന്ന വാർദ്ധക്യവും

ഒടുവിലെത്തുന്ന അവസാന സത്യം മരണമാണെന്നറിയുന്നു ഞാൻ
അതിലെരിഞ്ഞടങ്ങാട്ടെ ഞാൻ കണ്ട പാഴ്ക്കിനാക്കളത്രയും

Advertisement