മലപ്പുറം : ലോക്ക്ഡൗണ്‍  കാലത്ത് കൗമാരക്കാരുടെ  സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും  സംയുക്തമായി നടത്തിയ ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു. മത്സരഫലം ആരോഗ്യ കേരളത്തിന്റെ ഫേസ്ബുക്ക് പേജായ ‘National Health mission malappuram -ആരോഗ്യകേരളം മലപ്പുറം’ എന്നതിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 222 കുട്ടികള്‍ മത്സരത്തില്‍  പങ്കെടുത്തു. ‘കോവിഡ് കാലത്തെ സൂപ്പര്‍ഹീറോ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  ചിത്രരചനാ മത്സരം നടത്തിയത്.

Advertisement