മഞ്ചേരി : മൂന്ന് ദിവസങ്ങളിലായി മഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി
സ്കൂളിൽ വെച്ച് നടന്ന കല കൾച്ചറൽ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം.സമാപന
സമ്മേളനം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രൻ പുല്ലൂർ
അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ‘ഉടലാഴം’ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള,
നായകൻ മണി,അണിയറ പ്രവർത്തകർ എന്നിവരെ ആദരിച്ചു.അഡ്വ.ടി.പി രാമചന്ദ്രൻ,മുനീർ ആമയൂർ,ഡി.പ്രദീപ് കുമാർ,പുഷ്പ ചിങ്ങത്ത്,യു.ഇന്ദിരാദേവി തുടങ്ങിയവർ സംസാരിച്ചു.രാവിലെ നടന്ന ആട്ടം സെക്ഷനിൽ കോട്ടക്കൽ ശശിധരൻ,സദനം റഷീദ്,ഡോ.ഹീര എന്നിവർ പങ്കെടുത്തു.‘പോയട്രി‘ സെക്ഷനിൽ കവിതയെഴുത്തിലെ ഭാഷാഭേദങ്ങളെക്കുറിച്ച് ഡോ.മോളി ജോസഫ്,ലത പ്രേം സഖ്യ,സീന ശ്രീവത്സൻ,എന്നിവർ സംസാരിച്ചു.റീന നൌഷാദ് മോഡറേറ്ററായി.വിവിധ പുസ്തക പ്രസാധകരുടെ പുസ്തകമേളയും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നിരുന്നു.ഇരുന്നൂറിലധികം
എഴുത്തുകാരിൽ നിന്ന് തിരഞ്ഞെടുത്ത അമ്പത് പേർക്ക് സാഹിത്യ ക്യാമ്പും
സംഘടിപ്പിച്ചിരുന്നു.മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ
വൻ പങ്കാളിത്തം കൾച്ചറൽ ഫെസ്റ്റിവലിന് മുതൽക്കൂട്ടായി.പുതിയ തലമുറയിലെ
വിദ്യാർത്ഥികൾ നല്ല വായനാനുഭവമുള്ളവരും സാഹിത്യത്തിലും കലയിലും ഇടപെടുന്നവരുമാണെന്നും ഭാവിയുടെ വലിയ പ്രതീക്ഷകളാണെന്നും സംഘാടകനായ അഡ്വ.ടി.പി രാമചന്ദ്രൻ,അഭിപ്രായപ്പെട്ടു.മഞ്ചേരിയിൽ മൂന്നാം തവണയാണ് കൾച്ചറൽ ഫെസ്റ്റ് നടക്കുന്നത്.