ഇന്ത്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 83,527 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 56,46,190 ആയി ഉയർന്നു.

ഇന്നലെ മാത്രം കോവിഡ് രോ​ഗബാധ മൂലം 1085 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 90,020 ആയി ഉയർന്നു.

24 മണിക്കൂറിനുള്ളിൽ 89,746 പേർ രോ​ഗമുക്തി നേടി. രാജ്യത്ത് 45,87,613 പേർ രോ​ഗമുക്തി നേടി. രോ​ഗബാധിതരിൽ 80 ശതമാനം രോ​ഗമുക്തി നേടിയെന്നത് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിശദീകരിച്ചു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. 33,407 കോവിഡ് മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 18,390 പേർ രോ​ഗബാധിതരായപ്പോൾ 392 പേർ മരിച്ചു.ആന്ധ്രപ്രദേശിൽ 7553 പേർക്കും കർണാടകയിൽ 6974 പേർക്കും തമിഴ്നാട്ടിൽ 5337 പേർക്കും ഇന്നലെ രോ​ഗം സ്ഥിരീകിരിച്ചു.

Advertisement