കോവിഡ് ബാധിതനായ ക്രുണാല്‍ പാണ്ഡ്യയുമായി സമ്പർക്കം പുലര്‍ത്തിയ എട്ട് താരങ്ങളുടെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി. എന്നാല്‍ ഇവരെ നാളത്തെ മത്സരത്തിന് ഇറങ്ങുവാന്‍ അനുവദിക്കുകയില്ല. ഏഴ് ദിവസത്തെ ഐസൊലേഷനിലേക്ക് ക്രുണാല്‍ പാണ്ഡ്യയെ മാറ്റിയുട്ടുണ്ട്.
ഈ എട്ട് താരങ്ങളാരാണെന്നത് വ്യക്തമല്ല. ടീം ഹോട്ടലിലെ ലോജിസ്റ്റിക്സ് സ്റ്റാഫോ കാറ്ററിംഗ് സ്റ്റാഫോ ആകാം കോവിഡ് പരുത്തുവാന്‍ കാരണമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് നെറ്റ് ബൗളേഴ്സ് ഉള്‍പ്പെടെ 20 അംഗ സംഘമാണുള്ളത്. ഈ എട്ട് പേരെ കളിപ്പിക്കാതിരുന്നാല്‍ മത്സരത്തിനിറങ്ങുക തന്നെ സാധ്യമാകാത്ത സ്ഥിതി ഉടലെടുക്കും.
ഈ എട്ട് പേരെ കളിപ്പിക്കാനാകില്ലെന്നാണ് ഇപ്പോളത്തെ നിലപാടെങ്കിലും നാളെ ഇതിന്മേല്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്