പാർട്ടിക്കാർ നിർത്തിയ സ്ഥാനാർത്ഥികളെയൊന്നും നമ്മക്ക് പറ്റിയില്ലാ തോന്നിയിട്ടാണോ എന്തോ മലപ്പുറത്ത് ഈ തിരഞ്ഞെടുപ്പിൽ നോട്ടക്ക് കുത്തിയവരും കുറവല്ല . നോട്ട കണക്കുകണ്ട മുന്നണികൾ ആവട്ടെ ഇതിപ്പോ ബല്ലാത്ത ചെയ്ത്തായ് പോയി എന്നും പറഞ്ഞു തലക്ക് കൈയുംകൊടുത്തിരിക്കുകയാണ്.
മലപ്പുറത്ത് നോട്ടക്ക് മാത്രം 11029 വോട്ടുകളാണ് കിട്ടിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ കിട്ടിയത് മഞ്ചേരി മണ്ഡലത്തിലും..
നിങ്ങളുടെ ആരുടെയും ഭരണത്തിൽ നമുക്ക് വിശ്വാസമില്ലെന്ന് പറയാതെ പറയാൻ തുടങ്ങിയിട്ടുണ്ട് പലയിടത്തും ജനങ്ങൾ.
പല സ്വതന്ത്ര സ്ഥാനാർഥികൾക്കും ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ മിക്ക മണ്ഡലങ്ങളിലും നോട്ടക്ക് കിട്ടിയത്.
പെരിന്തൽമണ്ണയിൽ നോട്ടക്ക് കിട്ടിയ വോട്ട് ഭൂരിപക്ഷത്തേക്കാൾ എത്രയോ കൂടുതലാണ് താനും…16 മണ്ഡലങ്ങളിലുമായി 11029 പേരാണ് നോട്ടക്ക് കുത്തിയത്.2016 ലെ തിരഞ്ഞെടുപ്പിൽ 10092 പേരായിരുന്നു മലപ്പുറത്ത് നോട്ടക്ക് വോട്ടുചെയ്തിരുന്നത്.
മലപ്പുറത്ത് ഏറ്റവും കുറവ് നോട്ട വോട്ടുകൾ ലഭിച്ചിരിക്കുന്നത് താനൂരിലാണ്. 467 നോട്ടയാണ് താനൂരിൽ രേഖപെടുത്തിയത്..കൊണ്ടോട്ടി 541, മഞ്ചേരി 1202, വണ്ടൂർ -664, വള്ളികുന്ന് -1150പൊന്നാനി -467 താനൂർ -336,തിരൂർ -417, മങ്കട -599, മലപ്പുറം -994, വേങ്ങര -782, പെരിന്തൽമണ്ണ -867, തിരുരങ്ങാടി -721, ഏറനാട് -636, നിലമ്പൂർ -507, കോട്ടക്കൽ -668, തവനൂർ -478 എന്നിങ്ങനെയാണ് നോട്ടക്ക് കിട്ടിയ വോട്ടുകൾ.