നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പാലക്കാട് വീടും എം.എൽ.എ ഓഫീസും എടുത്തെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ. ശ്രീധരൻ.കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ബി.ജെ.പി ആരെയും പിന്തുണയ്ക്കില്ല. ഇതോടെ രാഷ്ട്രപതി ഭരണമാവും കേരളത്തിലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആദ്യഘട്ടത്തിൽ 42 മുതൽ 70 സീറ്റ് വരെ ബി.ജെ.പിക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 35 മുതൽ 46 സീറ്റ് വരെ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ വളർച്ച താൻ എത്തിയതോടെ കൂടിയെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. എന്റെ വ്യക്തിത്വവും സ്വഭാവ​ഗുണങ്ങളും നോക്കിയാണ് ആളുകൾ വോട്ട് ചെയ്തത്.തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയിൽ തുടരും. എന്നാൽ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാർട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡൻസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.