പാലക്കാട് മണ്ഡലത്തില്‍  വിജയം ഉറപ്പാണെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോകും. എംഎല്‍എ ആയ ശേഷം വികസനത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ വികസനത്തെ കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും താന്‍ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മെട്രോമാൻ ശ്രീധരൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടില്ല.

പാലക്കാട് മത്സരിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും, ഇത്രയും കാലത്തെ സാങ്കേതിക വൈദഗ്ധ്യം കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കണം എന്ന് തോന്നിയതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചതെന്നും ഇ. ശ്രീധരൻ പറഞ്ഞു.