കാവനൂർ:ഇളയൂരിലെ ഇളയൂർ സൗഹൃദ കൂട്ടായിമ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാവനൂർ PHC യുമായി സഹകരിച്ച് മെഗാ കോവിഡ് വാക്സിനെഷൻ ക്യാമ്പ് 28-09-2021 നു നടത്തുന്നു.
ഇളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ വച്ചു രാവിലെ 10 മണി മുതൽ 2 മണി വരെയാണ് പരിപാടി

“നാടിനൊപ്പം നാട്ടുകാർക്കൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമാണ് വാക്സിൻ നൽകുന്നത്. അഥിതി തൊഴിലാളികൾക്കും വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് ഡോസ് എടുത്തവർക്കും, വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്കും അനുബന്ധ രേഖകൾ ഹാജരാക്കിയാൽ സെക്കന്റ് ഡോസ് നൽകാനുള്ള സൗകര്യവും ഇളയൂർ സൗഹൃദ കൂട്ടായിമ ഈ മെഗാ വാക്സിനേഷൻ ക്യാമ്പിൽ ഉൾപെടുത്തിയിട്ടുണ്ട്.