യു ഡി എഫിന് ആശ്വാസമുന്നേറ്റം സമ്മാനിച്ച മലപ്പുറം ജില്ലയിൽ ഉറച്ച കോട്ട ഇളക്കം തട്ടാതെ കാത്ത് മഞ്ചേരി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ അഡ്വ യുഎ ലത്തീഫിന് മികച്ച വിജയം.
14503 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്
എൽഡിഎഫിലെ നാസർ ഡിബോണയെ പരാജയപെടുത്തിയത്.
കേരളത്തിൽ ആഞ്ഞുവീശിയ ഇടത്തരം ഗ ത്തിനൊപ്പം മഞ്ചേരിയിലെ ഭൂരിപക്ഷത്തിന് ഇടിവ് സംഭവിച്ചെങ്കിലും സുരക്ഷിതമണ്ഡലമായി നിലനിർത്തിയാണ് അഡ്വ യുഎ ലത്തീഫ് വിജയിച്ചുകയറിയത്.ശക്തമായ മത്സരമാണ് മഞ്ചേരി മണ്ഡലത്തിൽ നടന്നതെന്ന ചർച്ചകൾക്കൊടുവിൽ പതിനായിരത്തിലതികം വോട്ടിൻ്റെ ഉറച്ച ഭൂരിപക്ഷവുമായി യുഡിഎഫ് തങ്ങളുടെ ഉറച്ച കോട്ടകാക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ തവണ അഡ്വ എം ഉമ്മർ നേടിയ19616 വോട്ടെന്ന ഭൂരിപക്ഷത്തിലേക്കെത്താൻ ഇത്തവണ മുസ്ലിം ലീഗിനായില്ല.

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറിയും, പാർട്ടി ദേശീയ സമിതിയിലും സംസ്ഥാന പ്രവർത്തക സമിതിയിലും അംഗവുമായ 
അഡ്വ.യു.എ. ലത്തീഫിന് നിയമസഭയിലേക്ക് ഇത് കന്നിയങ്കമായിരുന്നു.പ്രവർത്തകരുടെ പ്രതീക്ഷകളെ നെഞ്ചിലേറ്റ് വാങ്ങി അടിയൊഴുക്കുകളെ അതിജീവിച്ച് മികച്ച വിജയത്തിലേക്കെത്താൽ അഡ്വ യുഎ  ലത്തിഫിനായി
സി പി ഐ ക്ക് ലഭിച്ച സീറ്റിൽ പാണ്ടിക്കാട് സ്വദേശിയും സി പി ഐ നേതാവുമായ നാസർ ഡിബോണയും എൻ ഡി ഐ ക്കായി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ രഷ്മിൽ നാഥുമാണ് മത്സരിച്ചിരുന്നത്.
മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം.1967ന് ശേഷം ലിഗിൻ്റെ ഉറച്ച കോട്ടയായ മഞ്ചേരി മണ്ഡലത്തിന്  വിള്ളൽ വീഴ്ത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല.