മഞ്ചേരി: മുസ്ലിം ലീഗ് കിടങ്ങഴി വാർഡ് വൈസ് പ്രസിഡൻ്റിനെ കുത്തി പരിക്കേൽപ്പിച്ചു. കണ്ണിയൻ അജ്മൽ (32) നാണ് കിടങ്ങഴി അങ്ങാടിയിൽ വെച്ച് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. അജ്മലിൻ്റെ ഇടത് വാരിയെല്ലിൻ്റ ഭാഗത്താണ് കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റ് വീണ അജ്മലിനെ നാട്ടുകാർ മഞ്ചേരി സ്വകാര്യ ആശുപത്രിയിലാക്കി.