മഞ്ചേരി : മഞ്ചേരി നഗരസഭയിലെ വോട്ടെണ്ണൽ നാളെ രാവിലെ 7 മണി മുതൽ പട്ടണവിശേഷത്തിൽ തത്സമയം ലഭ്യമാകും.പട്ടണവിശേഷം ഫേസ്ബുക്ക് പേജിലും   യൂട്യൂബ് ചാനലിലും  ഓരോ വാർഡിലെയും ഫലങ്ങൾ കൃത്യമായി ലഭിക്കുന്നതാണ്.രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങിയാലുടൻ ആദ്യ ഫലസൂചനകൾ ലഭിക്കും. മുഴുവൻ ഫലങ്ങളും ഉച്ചയോടെ ലഭ്യമാകും.വോട്ടെണ്ണലോടനുബന്ധിച്ച് ഓരോ വാർഡിലെയും ഫലങ്ങളുടെ വിലയിരുത്തലും പ്രമുഖരുടെ പ്രതികരണങ്ങളും സംപ്രേഷണം ചെയ്യുന്നതാണ്.

അതിനിടെ പട്ടണവിശേഷം ടിവി നടത്തിയ പോസ്റ്റ് പോൾ സർവ്വേ ഫലം പുറത്ത് വന്നു.മഞ്ചേരി നഗരസഭയിൽ 34 മുതൽ  39 വരെ വാർഡുകൾ  യുഡി.എഫിന് കിട്ടാനാണ് സാധ്യതയെന്നാണ് സർവ്വേ .എൽ.ഡി.എഫിന് 12 മുതൽ 18 വാർഡുകൾ വരെ ലഭിക്കാനാണ് സാധ്യത.ഒന്നു മുതൽ മൂന്ന് വരെ വാർഡുകൾ സ്വന്തന്ത്രർക്കും സാധ്യതയുണ്ട്.മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ്ങ് ശതമാനം നടന്ന നഗരസഭയായത് കൊണ്ട് തന്നെ വോട്ടെണ്ണൽ സമയത്തെ ആവേശം തത്സമയം ജനങ്ങളിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളാ‍ണ് പട്ടണവിശേഷം ടിവി ഒരുക്കിയിരിക്കുന്നത്.