മഞ്ചേരി :ഏറനാട് നോളേജ് സിറ്റി എന്ജിനീറിംഗ് കോളേജ് മാഗസിൻ പുറത്തിറക്കി. പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ. പി സുരേന്ദ്രൻ മാഗസിൻ പ്രകാശനം ചെയ്തു. വൈറസ് എന്ന് നാമകരണം ചെയ്ത മാഗസിൻ ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കയ്യൊപ്പായി മാറി. പ്രകാശന ചടങ്ങിൽ ഏറനാട് നോളജ് സിറ്റി ജനറൽ മാനേജർ ശ്രീ റിനോജ് അബ്ദുൽ ഖാദർ, സ്റ്റാഫ് എഡിറ്റർ ഷമീൽ കെ, സ്റ്റാഫ് അഡ്വൈസർ ശ്രീറാം ആർ, സ്റ്റുഡന്റ് എഡിറ്റർ മുഹമ്മദ് നാജിഹ്, മാഗസിൻ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, സിത്താര പർവീൻ, നസീഫ്, സുഹൈൽ, മുഹമ്മദ് ജാസിർ, മുഹമ്മദ് റാസി എന്നിവർ പങ്കെടുത്തു.