Home പ്രാദേശികം ഭക്ഷണ വിതരണം നടത്തി

ഭക്ഷണ വിതരണം നടത്തി

 

മഞ്ചേരി :  കഴിഞ്ഞ ഒരു മാസക്കാലം  കൊറോണ രോഗത്തെ പേടിക്കാതെ മുൻകരുതൽ എടുത്തുകൊണ്ട്  മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും,ജീവനക്കാർക്കും നോമ്പ് തുറക്കാനും അത്താഴം കഴിക്കാനുള്ള ഭക്ഷണം സി എച്ച് സെന്റർ നൽകി വരികയായിരുന്നു ദിനേന 500 ഓളം ആളുകൾക്ക് രണ്ട് നേരങ്ങളിലായി ഭക്ഷണം നൽകിയിരുന്നു  ഇന്നലെ പെരുന്നാൾ സുദിനം സി എച്ച് സെന്ററിന്റെ ഭാരവാഹികളും പ്രവർത്തകരും മെഡിക്കൽ കോളേജിലെ രോഗികൾക്കും,ജീവനക്കാർക്കും ഒപ്പമാണ് ആഘോഷിച്ചത് , ഹോസ്പിറ്റലിന് പുറമെ, മഞ്ചേരി പൊതു സ്ഥലങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കും അടക്കം 800 ൽ അധികം ആളുകൾക്ക് കോഴി ബിരിയാണി വിതരണം ചെയ്തു. ഭാരവാഹികളായ അഡ്വ.യു എ ലത്തീഫ്, അഡ്വ.എം ഉമ്മർ എം.എൽ.എ  , പനചിക്കൽ മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, കണ്ണിയൻ മുഹമ്മദലി, കെ കെ ബി മുഹമ്മദലി എന്നിവരും, ഗഫൂർ കിഴക്കേതല, സുഹൈൽ തുറക്കൽ, മേച്ചേരി യാഷിക്,കോടക്കടൻ ബാവ, ഫിറോസ് കാരക്കുന്ന്,മുസ്തഫ തോപ്പിൽ ഷുക്കൂർ, ജംഷി, ഇസ്തിക്കാറുദ്ദീൻ, സവാദ് കുരിക്കൽ തുടങ്ങിയവർ സന്നിഹിതരായി  .14 വർഷമായി തുടർന്ന് വരുന്ന രാത്രി ഭക്ഷണം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും എന്ന് ഭാരവാഹികൾ പറഞ്ഞു .

AllEscort