മഞ്ചേരി :  മഞ്ചേരിയിൽ പൗരത്വഭേദഗതിനിയമത്തിനെതിരെ നാളെ നടക്കുന്ന  നിശാധർണയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാണ്ടിക്കാട് റോഡിലെ വ്യാപാര സ്ഥാപനങ്ങൾ വേറിട്ട സമരരീതിയുമായി മുന്നിട്ടിറങ്ങുന്നു.ഫെബ്രുവരി ഒന്നാം തിയ്യതി രാത്രി പൂർണ്ണമായും വ്യാപാര സ്ഥാപനങ്ങൾ അടക്കാതെ തുറന്നു പ്രവർത്തിച്ചു പ്രതിഷേധത്തിൽ പങ്ക് ചേരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് സ്ഥാപനങ്ങൾ തുറന്ന് പ്രതിഷേധിക്കുന്നത്.    പ്രതിഷേധത്തെ ജനോപകാരപ്രദമാക്കി രാത്രി 8മണി മുതൽ ഉപഭോക്താക്കൾക്ക് പ്രത്യേക വില കിഴിവും ഓരോ സ്ഥാപനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.