മഞ്ചേരി : കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന പൌരത്വ ഭേദഗതി നിയമം പിൻവലിച്ച് രാജ്യത്തെ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് മഞ്ചേരി നഗരസഭ നെല്ലിപ്പറമ്പ് ആറാംവാർഡ് സഭ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പൌരത്വ ഭേദഗതി നിയമത്തിനും പ്രഖ്യാപിത ദേശീയ പൌരത്വ പട്ടികക്കുമെതിരെ ആരംഭിച്ച
പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ട പൌരന്മാരുടെ പേരിൽ വാർഡ് സഭ അനുശോചനം രേഖപ്പെടുത്തി.2020-21 വർഷത്തിൽ വാർഡിൽ നടപ്പിലാക്കുന്ന പദ്ധതികളും ,വർക്കിങ്ങ് ഗ്രൂപ്പുകളുടെ കരട് നിർദ്ധേശങ്ങളും വാർഡ് സഭയിൽ ചർച്ച ചെയ്ത് അംഗീകരിച്ചു.മുൻസിപ്പൽ കൌൺസിലർ ആയിഷ അലി കാരാട്ട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.പന്ത്രണ്ട് പേർ ചർച്ചയിൽ പങ്കെടുത്തു.