മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഷാജി മഞ്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സുരേഷ് ഇ നായര്‍,സലീം പൊന്നാനി,നാസര്‍ പൊന്നാനി,വിനോദ് ഐസ് ബെര്‍ഗ്,ഹനീഫ മഞ്ചേരി,വി.ഷാഹുല്‍ ഹമീദ്,ഇഖ്ബാല്‍ ഫിയസ്റ്റ,സജാദ് റീമാസ് എന്നിവര്‍ പ്രസംഗിച്ചു