മലപ്പുറം : ഗാന്ധി ജയന്തിദിനാഘോഷത്തോടനുമ്പന്ധിച് ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ പൊന്നാനി വിജയമാതാ ഗേള്‍സ് ഹൈസ്കൂളിലെ ശ്രീപാര്‍വതി ഒന്നാം സ്ഥാനവും പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ ഫന്ന വി നിഷാദ് രണ്ടാം സ്ഥാനവും കക്കിടിപ്പുറം അല്‍ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റില്‍വാന്‍ അലി, വടക്കാങ്ങര ടി.എസ്.എസ് സ്കൂളിലെ ടി.കെ മുഹമ്മദ് സനീന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗാന്ധിജി ജീവിതവും-ദര്‍ശനവും എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.