ഹിദായത്ത് ചുള്ളിയിൽ

നിലമ്പൂർ: വീടിന് മുകളിലേക്ക് ചാഞ്ഞത് കൊണ്ടോ, മറ്റെന്തെങ്കിലും കാരണങ്ങൾ   കൊണ്ടോ വീട്ടു വളപ്പിൽ നിന്നും മരം മുറിച്ച് ഒഴിവാക്കുന്നവർക്ക്  വേറിട്ട  പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചുങ്കത്തറ എം.പി.എം.സ്കൂൾ അധികൃതർ .മരം മുറിക്കേണ്ട ആവശ്യമുള്ളവർ ചുങ്കത്തറ എം.പി.എം.ഹൈസ്‌കൂൾ അധികൃതരെ വിവരം അറിയിച്ചാൽ അവർ ജെ.സി.ബി ഉപയോഗിച്ച് വേരോടെ മരം പിഴുത് മാറ്റി സ്കൂൾ വളപ്പിൽ മാറ്റി സ്ഥാപിക്കും.
ഇത്തരത്തിൽ മാറ്റി സ്ഥാപിച്ച നാൽപതോളം മരങ്ങളുണ്ട് സ്‌കൂൾ വളപ്പിൽ. അരീക്കോടടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് മരം പിഴുത് മാറ്റി ചുങ്കത്തറയിലെ എം.പി.എം.എച്ച്. എസ്‌  മുറ്റത്ത് എത്തിച്ചിട്ടുണ്ട്. കോടാലി വെക്കാൻ ഒരുങ്ങിയ
മരങ്ങൾക്ക് രണ്ടാം ജന്മം നൽകുന്നത് പുണ്യ പ്രവൃത്തിയായാണ് തങ്ങൾ കാണുന്നതെന്നാണ് പ്രധാനാധ്യാപകൻ സജി ജോണിന്റെ അഭിപ്രായം.