A case has been registered against 130 persons who reached Kakkadamboy in violation of lock down

കക്കാടംപൊയിൽ: ലോക് ഡൗൺ ലംഘിച്ച് കക്കാടംപൊയിൽ എത്തിയ നിരവധി സഞ്ചാരികൾ സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെ പിടിയിലായി.
നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്കാടംപൊയിലിനു സമീപമുള്ള നായാടംപൊയിലിൽ എത്തിയ 60 ൽ പരം ബൈക്കുകളും 8 കാറുകളുമാണ് വൈകിട്ട് 6 മുതൽ രാത്രി 9 മണി വരേ സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.

130 പേർക്ക് എതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസ് എടുക്കുകയും 28000 രൂപ പിഴയായി ഈടക്കുകയും ചെയ്യ്തു.

സെക്ട്രൽമജിസ്ട്രേൻ്റിൻ്റെയും പോലീസിൻ്റെയും കർശനമായ പരിശോധനകൾക്കിടയിലും ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ കാണാൻ എത്തുന്നത്.

Kakkadampoyil weather, Kakkadampoyil resort, Kakkadampoyil resort contact number, Kakkadampoyil waterfall, Kakkadampoyil resort with pool