കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു
കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചു.
മിക്ക വിദേശരാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിദേശവിമാന സര്‍വീസുകളാണ് നിര്‍ത്തിയത്. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച്‌ ദോഹ, ബഹ്‌റിന്‍ എന്നിവിടങ്ങളിലേക്കു മാത്രമാണു സര്‍വീസുള്ളത്.
എന്നാല്‍ വിദേശത്തുനിന്നു കൊച്ചിയിലേക്ക് അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങള്‍ എത്തും. യാത്രക്കാരെ ഇറക്കിയശേഷം കാലിയായിട്ടാകും ഇവ തിരിച്ചുപോകുക.