ശരീരമാസകലം പച്ച കുത്തുന്ന ( ടാറ്റു) ആദിവാസി സമൂഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ വലിയൊരു ഗോത്രവിഭാഗമായാ ‘ബൈഗ’ കളിലെ 12 മുതല്‍ 20 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ശരീരo മൊത്തം പച്ചകുത്തുന്നത് അവിടെ ഇന്നും ഇത് അലിഖിത നിയമാണ്.
ശരീരത്ത് ബ്ലൗസിന്റെ ആകൃതിയിലാണ് ഇവർ ടാറ്റു ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്പ് കാമാന്ധനായ ഒരു രാജാവില്‍ നിന്ന് യുവതികളെ രക്ഷിക്കാന്‍ വേണ്ടി തുടങ്ങിവച്ച പച്ചകുത്തു സമ്പ്രദായമാണ് ഇവർ ഇന്നും അതേപടി തുടരുന്നത്.
പച്ചകുത്താ ത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കില്ല.
വിവിധ ഘട്ടങ്ങളായാണ് പ്രായം കൂടുന്നതനുസരിച്ച് (ടാറ്റു) പച്ചകുത്തുക. ആദ്യം നെറ്റിയിലാണ് തുടക്കം. ,പിന്നീട് കാലുകള്‍, തുട ,നാഭി, മാറിടം, മുതുക്( ബ്ലൗസ് ആകൃതി ) ഒടുവില്‍ മുഖം ഇങ്ങനെയാണ് പച്ചകുത്തല്‍ പ്രക്രിയ പൂര്‍ത്തിയാകുക. സഹിക്കാനാകാത്ത കഠിനവേദനയാണ് പച്ചകുത്തുമ്പോള്‍. പ്രായമായ സ്ത്രീകള്‍ അടുത്തിരുന്നു വേദനയകറ്റാന്‍ പെണ്‍കുട്ടികളെ ആശ്വസിപ്പിക്കുകയാണ് പതിവ്. പച്ചകുത്തുന്നവര്‍ പ്രത്യേകം പരിശീലനം നേടിയവരാണ്. ഇവരെ ‘ബദനീന്‍’ എന്നാണു വിളിക്കുന്നത്‌.
പച്ചകുത്തുവാന്‍ പ്രത്യേക ബന്തവസ്സുള്ള ഇടമുണ്ട്. അവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. അഥവാ ഏതെങ്കിലും പുരുഷന്‍ ഒളിഞ്ഞു നോക്കിയാല്‍ അയാള്‍ക്ക്‌ പിന്നീട് വിവാഹവും , മൃഗങ്ങളെ നായാട്ടു നടത്തുന്നതും നിഷിദ്ധമാകും.
ഇതുകൂടാതെ മരണശേഷം സ്വര്‍ഗ്ഗത്തു ചെല്ലുമ്പോള്‍ ശരീരത്തു ടാറ്റു ഇല്ലെങ്കില്‍ ശിക്ഷയായി ദൈവം തന്‍റെ വലിയ വാള്‍വച്ചാണ് ശരീരത്ത് പച്ചകുത്തുന്നതെന്നും ആ ദൈവകോപം ഇല്ലാതാക്കാനാണ് ഈ ആചാരമെന്നും വിശ്വസിക്കുന്ന അനവധിയാളുകള്‍ വേറെയുമുണ്ട്. മന്ത്രവാദം,കൂടോത്രം,പ്രേത ബാധ ഒഴിപ്പിക്കല്‍ ഇതൊക്കെ ചെയ്യുന്ന നിരവധി പേര്‍ ബൈഗ ഗോത്രത്തില്‍ ഇന്നുമുണ്ട്. ഇക്കാര്യത്തില്‍ ഇവരുടെ സേവനങ്ങള്‍ മറ്റു മതസ്ഥരും തേടുക പതിവാണ്.
ഛത്തീസ്ഗഡ്‌, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന ഈ ഗോത്രവിഭാഗം ഇന്നും എല്ലാ മേഖലയിലും വളരെ പിന്നോക്കാവസ്ഥയിലാണ് ജീവിക്കുന്നത്.