റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു വിഭാഗം ആളുകൾക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ കേരളത്തിൽ നിന്ന് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ കേരളത്തിലെ പ്രധാന വിമാനതാവളങ്ങളിൽ നിന്നെല്ലാം സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കമ്പനി ട്വീറ്റ് ചെയ്തത്. റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

കോഴിക്കോട്-ദമാം-മംഗ്‌ളൂരു-കോഴിക്കോട് സെക്റ്ററിൽ വെള്ളിയാഴ്ചകളിലും, തിരുവനന്തപുരം-ദമാം സെക്റ്ററിൽ ഞായറാഴ്ചയും, കൊച്ചി-ദമാം സെക്റ്ററിൽ ചൊവ്വാഴ്ചയുമായിരിക്കും സർവ്വീസ്.