സൗദിയിൽ ജിദ്ദയിൽ വാഴക്കാട് സ്വദേശിക്ക് കൊള്ള സംഘത്തിന്റെ കുത്തേറ്റു. കുത്തേറ്റ ഊർക്കടവ് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് കുത്തേറ്റത്. പരിക്ക് ഗുതുതരമെങ്കിലും അപകടനില തരണം ചെയ്തു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് അൽ റായ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുന്ന ഊർക്കടവ് സ്വദേശി മുഹമ്മദലിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് മലപ്പുറം സ്വദേശിയെ കൊള്ള സംഘം കുത്തിക്കൊലപ്പെടുത്തി പണം കവർന്നിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പുതിയ സംഭവം അരങ്ങേറിയത്.