വുഹാന്‍: ലോക ജനത ഒരിക്കലും മറക്കാത്ത നഗരമാണ് ചൈനയിലെ വുഹാന്‍. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ഉത്ഭവിച്ച നഗരം എന്ന പേരിലാണ് വുഹാനിനെ ഇപ്പോള്‍ ലോകം ഒര്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഏവരെയും വീണ്ടും ഞെട്ടിക്കും. നഗരത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് നഗരത്തിലെ ജനസംഖ്യ മുഴുവന്‍ കൊവിഡ് പരിശോധന്ക്ക് വിധേയമാകണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശിക ഭരണകൂടമാണ് ഇപ്പോള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.