ചൈനയിലെ ഗുഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ് ഈ മരം നിലനില്‍ക്കുന്നത്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്.
ജിങ്കോ ബിലോബ അല്ലെങ്കില്‍ ജിങ്കോ ട്രീ എന്നാണ് ഈ മരം അറിയപ്പെടുന്നത്. തണുപ്പുകാലമായാല്‍ ഈ മരത്തില്‍ നിന്നും സ്വര്‍ണ്ണ നിറത്തിലുളള ഇലകള്‍ പൊഴിയും. ഇത്തരത്തില്‍ നിരവധി മരങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എല്ലാം വംശനാശം സംഭവിച്ചു. ഈ മരം അവസാനത്തേത് ആയാണ് കരുതപ്പെടുന്നത്. ചൈനയിലെ ഗുഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ് ഈ മരം നിലനില്‍ക്കുന്നത്.

1400 വര്‍ഷം പഴക്കമുള്ള ഈ മരത്തെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ശിശിരത്തില്‍ ക്ഷേത്രത്തിന് ചുറ്റും സ്വര്‍ണ്ണ ഇലകള്‍ പൊഴിയും. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം ആണ് നല്‍കിയിരിക്കുന്നത്.

പ്രകൃതിയുടെ അത്ഭുതമെന്നാണ് ഈ മരത്തെ വിശേഷിപ്പിക്കുന്നത്. മരത്തിന്‍റെ ചുവട്ടില്‍ വലിയ ഒരു ബുദ്ധന്‍റെ പ്രതിമയുണ്ട്. ബുദ്ധന്‍റെ പ്രതിമയ്ക്ക് മുകളിലേക്ക് ആണ് ഈ ഇലകള്‍ വന്നു പതിക്കുന്നത്. ഈ ഇലകള്‍ എല്ലാം പരിസരമാകെ ചിതറി സ്വര്‍ണ നിറത്തിൽ കിടക്കും.നിരവധി സഞ്ചാരികൾ ഇത് കാണാൻ വരുന്നുണ്ടകിലുംഈ മരം നേരിട്ടു കാണുക അത്ര എളുപ്പമല്ല, ബുക്ക് ചെയ്ത് വരി നില്‍ക്കേണ്ടി വരും.