മഹാമാരിയെ വകവെക്കാതെ തന്റെ സഹജീവിയുടെ ദുരന്തമുഖത്തേക്ക് സേവന സന്നദ്ധതയോടെ ഓടിയെത്തിയ വനിതയുടെ പേരാണ് വെള്ളിപറമ്പ് തററ് തിരുത്തി ആമിന മൻസിലിൽ സിൽസിലി. കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ തന്നെ ആരുടെയും വിളിക്ക് കാത്ത് നിൽക്കാതെ ടീം വെൽഫെയർ അംഗമായ അശ്റഫ് വെള്ളിപറമ്പ് അങ്ങോട്ട് തിരിക്കുകയായിരുന്നു.എത്തിയപ്പോളാണദ്ദേഹമറിയുന്നത് അടിയന്തിരമായി സ്ത്രീ കളുടെ സേവനം അനിവാര്യമാണെന്ന്.അങ്ങിനെയാണ് ഭാര്യ സിൽസിലി അതിശക്തമായ പേമാരിയേയും കാറ്റിനെയും വകഞ്ഞു മാറ്റി രാത്രിയിൽ ഇരുചക്രവാഹനത്തിൽ അവിടെ എത്തുന്നത്. ഉടനെ പി.പി.കിറ്റ് ധരിച്ച് അപകടത്തിൽ പെട്ട അഞ്ചു വയസ്സുകാരി എടവണ്ണ ജസ യെ മാറോട് ചേർത്തി ആശ്വസിപ്പിച്ചു. വീണ്ടും കുട്ടിയുടെ മൂത്തമ്മ ജസീല വേദന കൊണ്ട് പുളയുന്ന രംഗം ശ്രദ്ധയിൽ പെട്ടു .കൂട്ടിന് മറ്റൊരു സ്ത്രീകളും ഇല്ലാത്ത അവസ്ഥ. പുരുഷ വളണ്ടിയർമാരുടെ ആധിക്യവും’ ‘കുട്ടിയേയും സ്ത്രീയേയും പരിചരിച്ചുകൊണ്ടിരിക്കെ
അപകടത്തിൽ പെട്ട മറ്റൊരു സ്ത്രീ വി വ സ ത്രമായി ആശുപത്രി ഷീറ്റിൽ നാണം മറിച്ചിരിക്കുന്നു. അവർക്ക് ഭക്ഷണവും പുതിയ വസ്ത്രവും നൽകി ശ്രദ്ധിച്ചു. കണ്ടു നിന്ന ഡോക്ടർ സിസിലിയോട് ചോദിക്കുന്നു ,ഈ കുട്ടിയുടെ മാതാവാണോ, അതോ നഴ്സോ’ ഡോക്ടറോ’ ആരാണ് ? അതൊന്നുമല്ല ഞാൻ വിവരമറിഞ്ഞെത്തിയ സേവനസന്നദ്ധത മാത്രമാണെന്ന്. അതു കേട്ട് ഡോക്ടർ ആശ്ചര്യം പ്രകടിപ്പിച്ചു.ഡോക്ടർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ബന്ധുക്കളെത്തി അവരെ ഏൽപ്പിച്ചതിന് ശേഷമാണ് ടീം വെൽഫെയർ അംഗം കൂടിയായ സിൽസിലി മടങ്ങിയത്.അങ്ങിനെ സ്ത്രീ സേവനത്തിന്റെ മഹിതമായ മാതൃകയാവുകയായിരുന്നു അവർ.ഭർത്താവും ഭാര്യയും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാവട്ടെ മറ്റൊരു പരീക്ഷണം. അവരുടെ KL 11 T 2576. ഫാഷൻ പ്ലസ് ബൈക്ക് മോഷണവും പോയി. എങ്കിലും ബൈക്ക് നഷ്ടപ്പെട്ടതിലേറെ മറ്റെന്തൊക്കെയോ ഞങ്ങൾ നേടിയിട്ടുണ്ട് എന്നാണവരുടെ ആത്മസംതൃപ്തി.രണ്ടു പേരും സ്വയം കോറൻ റൈനിൽ പോയിരിക്കുകയാണ്.

 സിദ്ദീഖ് കുറ്റിക്കാട്ടൂർ