സംസ്ഥാനത്ത് സ്വർണവില കൂടി.  പവന് 80 കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവൻ വില 120 രൂപ കൂടി 35,200ൽ എത്തിയിരുന്നു.
ശനിയാഴ്ച 35,320 രൂപയായിരുന്നു. ഞായറാഴ്ച ഈ വില തുടർന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 33,320 രൂപ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയിരുന്നു.