സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 760 രൂപയാണ് ഒറ്റയടിയ്ക്ക് കുറ‍ഞ്ഞത്.  പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വർണ വില 33,680 ആണ് രേഖപ്പെടുത്തിയത്.ഗ്രാമിന് 95 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 4210 രൂപയാണ്. ഇന്നലെ ഇത് 4305 രൂപ ആയിരുന്നു.കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി വില ഇടിയുകയാണ്.