കോഴിക്കോട് :  റെക്കോർഡ് വേഗത്തിലാണ് സ്വർണ്ണ വില വർദ്ധിച്ച് കൊണ്ടിരിക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1000 രൂപയാണ് സ്വർണ്ണ വില കൂടിയത്. ഇപ്പോൾ സ്വര്‍ണ്ണ വില പവന് 29,000ല്‍ എത്തി നില്‍ക്കുകയാണ്. ഡിസംബര്‍ മാസം തുടക്കത്തിൽ 28400 രൂപയായിരുന്ന സ്വർണ്ണ വില ഡിസംബർ 13 ന്  28,000 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീട് വില ദിനം തോറും വർദ്ധിച്ച് ഡിസംബർ 28 ന് 29000 ത്തിലേക്കെത്തിയിരിക്കുകയാണ്.ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.