മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ .മഞ്ചേരി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കുന്നത് .രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത് .പതിനഞ്ച് ദിവസത്തോളമുള്ള അഹോരാത്ര പരിശ്രമമാണ് ഇതിന്റെ പരിപൂര്‍ണ്ണ വിജയം .ജിഷ്ണു ,അഭിനന്ദ് ,അര്‍ജ്ജുന്‍ ,അശ്വിന്‍ ,അക്ഷയ് ,നിഖില്‍ദാസ് ,വൈശാഖ് എന്നിവരാണ് ചുമര്‍ചിത്രകലയുടെ സാരഥികള്‍ .നടുവത്ത് ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ് ഇത് .